വാടക വീട്ടില്‍ നിന്നും 51 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യ പ്രതികളില്‍ ഒരാളെ വെസ്റ്റ് ബംഗാളില്‍ ചെന്ന് സാഹസികമായി പിടികൂടി പൊലീസ്
കഞ്ചാവ് പിടികൂടിയ വീട് വാടകയ്ക്ക് എടുത്തിരുന്നത് ഇയാളാണ്.
15 വര്‍ഷത്തോളം പോഞ്ഞാശ്ശേരി, ചെമ്പറക്കി ഭാഗങ്ങളില്‍ താമസിച്ച് വന്നിരുന്ന ഇയാള്‍ വെസ്റ്റ് ബംഗാളില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കഞ്ചാവ് എത്തിക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നു.
വാഴക്കുളത്ത് വാടക വീട്ടില്‍ നിന്നും 51 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യ പ്രതികളില്‍ ഒരാളെ വെസ്റ്റ് ബംഗാളില്‍ ചെന്ന് പൊലീസ് സാഹസികമായി പിടികൂടി. വെസ്റ്റ് ബംഗാള്‍ ജലങ്കി സ്വദേശിയായ അസ്ലം ഷേക്ക് (31)നെയാണ് തടയിട്ട പറമ്പ് പൊലീസ് ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരും പരിസര പ്രദേശങ്ങളിലും കഞ്ചാവ് എത്തിച്ചുകൊണ്ടിരുന്നന്ന കണ്ണികളില്‍പ്പെട്ട ആളാണ് അസ്ലം. 15 വര്‍ഷത്തോളം പോഞ്ഞാശ്ശേരി, ചെമ്പറക്കി ഭാഗങ്ങളില്‍ താമസിച്ച് വന്നിരുന്ന ഇയാള്‍ വെസ്റ്റ് ബംഗാളില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കഞ്ചാവ് എത്തിക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നു.
കഞ്ചാവ് പിടികൂടിയ വീട് വാടകയ്ക്ക് എടുത്തിരുന്നത് ഇയാളാണ്. കഞ്ചാവ് ഏര്‍പ്പാടാക്കുന്നതും ട്രെയിന്‍ മാര്‍ഗം എത്തിക്കുന്നതും ഇവിടെ വില്‍പ്പന നടത്തുന്നതും പല പല ടീമുകളായിട്ടായിരുന്നു. ജില്ലാ പൊലീസ് മേധാവി കെഎസ് സുദര്‍ശന്റെ നിര്‍ദ്ദേശാനുസരണം രൂപീകരിച്ച ടീം ബംഗാള്‍ മുര്‍ഷിദാബാദ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഹുക്കാറ എന്ന സ്ഥലത്തുനിന്നും ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ സാഹസികമായാണ് അറസ്റ്റ് ചെയ്തത്. പട്ടണത്തില്‍ നിന്നും ഏറെ അകലെയുള്ള ഉള്‍ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. പുറത്ത് നിന്നുള്ളവര്‍ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശം. ഈ ഭാഗത്ത് വേഷം മാറി താമസിച്ചാണ് അസ്ലമിനെ കണ്ടെത്തിയത്. പിടികൂടാന്‍ നേരത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി പിന്തുടര്‍ന്ന് വളഞ്ഞ് പിടികൂടുകയായിരുന്നു.