ആലപ്പുഴ മാന്നാറില്‍ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

 


ഇന്നലെ വൈകിട്ട് രണ്ട് കുട്ടികള്‍ക്കും വിഷം നല്‍കിയ ശേഷം പിതാവ് മനോജ് ജീവനൊടുക്കുകയായിരുന്നു

ആലപ്പുഴ മാന്നാറില്‍ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. ശിവനന്ദന (12) ആണ് മരിച്ചത്. ഇളയ മകള്‍ ശിവ കീര്‍ത്തന ആശുപത്രിയില്‍ തുടരുകയാണ്. സംഭവത്തില്‍ മാന്നാര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.


ഇന്നലെ വൈകിട്ട് രണ്ട് കുട്ടികള്‍ക്കും വിഷം നല്‍കിയ ശേഷം പിതാവ് മനോജ് ജീവനൊടുക്കുകയായിരുന്നു. സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുവരുന്ന വഴിയാണ് മനോജ് കുട്ടികള്‍ക്ക് വിഷം നല്‍കിയത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കാറില്‍ അബോധാവസ്ഥയില്‍ പാലത്തിനരികില്‍ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മനോജിന്റെ മരണം സ്ഥീരികരിച്ചിരുന്നു. ജ്യൂസിലാണ് പെണ്‍കുട്ടികള്‍ക്ക് അച്ഛന്‍ വിഷം കലക്കി നല്‍കിയത്. വിഷമാണെന്ന് അറിയാതെയാണ് മക്കള്‍ ജ്യൂസ് കുടിച്ചതെന്നും പൊലീസ് പറഞ്ഞു. ശിവഗംഗ ആറാം ക്ലാസിലും ശിവ കീര്‍ത്തന രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്.