കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി മലേറിയ സ്ഥിരീകരിച്ചു
ഉത്തര്‍ പ്രദേശ് സ്വദേശിയായ ഇയാള്‍ നാട്ടിലേക്ക് മടങ്ങി.
Jun 22, 2026, 06:03 IST
അതിഥി തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി മലേറിയ സ്ഥിരീകരിച്ചു. ഈസ്റ്റ് ഹില്‍ വാര്‍ഡിലാണ് രോഗബാധ. അതിഥി തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍ പ്രദേശ് സ്വദേശിയായ ഇയാള്‍ നാട്ടിലേക്ക് മടങ്ങി.
നേരത്തെ, വളയത്തുള്ള അതിഥി തൊഴിലാളിക്കും മലേറിയ സ്ഥിരീകരിച്ചിരുന്നു. വളയം ടൗണ്‍ ഉള്‍പ്പെടുന്ന വാര്‍ഡ് 14ല്‍ ഉള്ള ഉത്തര്‍ പ്രദേശ് സ്വദേശിക്കായിരുന്നു രോഗം. ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിലുള്ള 63കാരനും തിക്കോടിയില്‍ നിന്നുള്ള അതിഥി തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
അതിനിടെ, സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഗുരുവായൂര്‍ സ്വദേശിയായ 67കാരനാണ് മരിച്ചത്. ഈ മാസം 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് മരണവും സംഭവിച്ചു.