കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു ; ആശുപത്രിയില്‍ ചികിത്സയിലുള്ളത് 38 കുട്ടികള്‍

തട്ടുകടകളിലും ഹോട്ടലുകളിലും പരിശോധന നടത്തും.

 

പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ സ്‌കൂളില്‍ രോഗം സ്ഥിരീകരിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നായി. അതേസമയം രോഗലക്ഷണങ്ങളുമായി ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം 38 ആയി കുറഞ്ഞു. ഷിഗെല്ല ബാധ ചര്‍ച്ച ചെയ്യാന്‍ ജില്ലയില്‍ ഉന്നതതലയോഗം ചേര്‍ന്നു. പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. തട്ടുകടകളിലും ഹോട്ടലുകളിലും പരിശോധന നടത്തും.

21 കുട്ടികളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ മൂന്ന് ടെസ്റ്റ് റിസള്‍ട്ടുകളാണ് ഇതുവരെ വന്നത്. ഇത് മൂന്ന് ഷിഗല്ലയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ഉന്നത തലയോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തുകയായിരുന്നു. 18 കുട്ടികളുടെ ടെസ്റ്റ് റിസള്‍ട്ട്കള്‍ കൂടി നാളെ ലഭ്യമാകും. പനി, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുമായിട്ടാണ് കുട്ടികള്‍ ചികിത്സ തേടിയത്.