കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ ഒരു മരണം

എറണാകുളം കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ ഒരു മരണം. പൊങ്ങൻ ചുവട് ഉന്നതിയിലെ പുഷ്പാകരൻ വെള്ളക്കയ്യൻ ആണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയതിനിടെ ആണ് പുഷ്പാകരനെ കാട്ടാന ആക്രമിച്ചത്

 

ദേഹമാസകലം കീറിപ്പൊളിച്ച നിലയിലായിരുന്നു.ഗുരുതര പരിക്കേറ്റ പുഷ്പാകരനെ വനത്തിൽനിന്ന് പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് മരണപ്പെട്ടത്. 

കോതമംഗലം:എറണാകുളം കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ ഒരു മരണം. പൊങ്ങൻ ചുവട് ഉന്നതിയിലെ പുഷ്പാകരൻ വെള്ളക്കയ്യൻ ആണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയതിനിടെ ആണ് പുഷ്പാകരനെ കാട്ടാന ആക്രമിച്ചത്

.മലഞ്ചരക്ക് എടുക്കാൻ പോയപ്പോഴാണ് പുഷ്പാകരനെ കാട്ടാന ആക്രമിച്ചതെന്ന് പരിചയക്കാരൻ പറഞ്ഞു.ദേഹമാസകലം കീറിപ്പൊളിച്ച നിലയിലായിരുന്നു.ഗുരുതര പരിക്കേറ്റ പുഷ്പാകരനെ വനത്തിൽനിന്ന് പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് മരണപ്പെട്ടത്.