ഓഗസ്റ്റ് 21 ന് ഓണാഘോഷം, ഓണാവധി 22 മുതല്‍; മന്ത്രി എൻ ഷംസുദ്ദീൻ
സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ഓഗസ്റ്റ് 21 ന് ഓണാഘോഷം നടക്കുമെന്നും അന്നേ ദിവസം യൂണിഫോം നിര്‍ബന്ധമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഓണത്തിന്റെ ഭാഗമായി 4 കിലോ അരി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ഓഗസ്റ്റ് 21 ന് ഓണാഘോഷം നടക്കുമെന്നും അന്നേ ദിവസം യൂണിഫോം നിര്‍ബന്ധമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഓണത്തിന്റെ ഭാഗമായി 4 കിലോ അരി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 8 -ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് അരി വിതരണം ചെയ്യുന്നത്. ഓണാവധിയ്ക്ക് ശേഷം ഓഗസ്റ്റ് 31 ന് സ്‌കൂളുകള്‍ തുറക്കും.
അതേസമയം സ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന് ഈ മാസം 24 ന് തുടക്കമാകും. തലസ്ഥാന നഗരത്തില്‍ 35 വേദികളിലായി 340 ലേറെ കലാപരിപാടികള്‍ ഒരാഴ്ചത്തെ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറുമെന്ന് ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂവായിരത്തോളം കലാകാരന്‍മാരും അണിയറ പ്രവര്‍ത്തകരും ഈ പരിപാടികളുടെ ഭാഗമാകും.