സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഓഗസ്റ്റ് 22 മുതൽ 30 വരെ ഓണാവധി ;31ന് സ്കൂള്‍ തുറക്കും

സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഓഗസ്റ്റ് 22 മുതൽ 30 വരെ സർക്കാർ ഓണാവധി പ്രഖ്യാപിച്ചു.ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും,എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് 13ന് പരീക്ഷ തുടങ്ങുക. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 14നാണ് പരീക്ഷ തുടങ്ങുക

 

 തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഓഗസ്റ്റ് 22 മുതൽ 30 വരെ സർക്കാർ ഓണാവധി പ്രഖ്യാപിച്ചു.ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും,എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് 13ന് പരീക്ഷ തുടങ്ങുക. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 14നാണ് പരീക്ഷ തുടങ്ങുക. രാവിലെ 10 മുതല്‍ 12.15 വരെയും ഉച്ച കഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കാണു പരീക്ഷ ആരംഭിക്കുക. എല്ലാ വിഭാഗങ്ങളിലും 20ന് പരീക്ഷ അവസാനിക്കും. 21ന് പ്രവൃത്തി ദിവസമായിരിക്കും. അന്ന് ഓണാഘോഷം നടത്താം. ഓണാവധിക്കായി അന്നുതന്നെ സ്‌കൂളുകള്‍ അടയ്ക്കും.

പരീക്ഷയ്ക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാല്‍, ആ ദിവസത്തെ പരീക്ഷ 21ന് നടക്കും. 31നാണ് അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുക. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ  10 ദിവസമില്ല, ഒൻപത് ദിവസമേ ഓണാവധി നൽകിയിട്ടുള്ളൂ. 

ഓണത്തിനുള്ള മുന്നൊരുക്കങ്ങളും വിപണി ഇടപെടലുകളും പൂര്‍ത്തിയായതായി മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. 16 ഇനങ്ങളടങ്ങിയ ഓണക്കിറ്റുകളും വിതരണം ചെയ്യും.