ഓണം സ്പെഷ്യൽ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ ആഗസ്ത് 22ന് സർവീസ് നടത്തും

ഓണം സ്പെഷ്യൽ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ ആഗസ്ത് 22ന് സർവീസ് നടത്തും.തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 11 രാത്രിയും 12 പകലും നീളുന്ന യാത്രയ്ക്ക് ശേഷം സെപ്തംബർ രണ്ടിന് മടങ്ങിയെത്തും.

 

അഹമ്മദാബാദ് സബർമതി ആശ്രമം, ഏകതാ നഗറിലെ സ്റ്റാച്യു ഓഫ് യൂണിറ്റി, ഡൽഹി ചെങ്കോട്ട, താജ്‌മഹൽ, ജയ്പൂരിലെ അമീർ ഫോർട്ട് തുടങ്ങിയ പ്രമുഖ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കാം.

തിരുവനന്തപുരം: ഓണം സ്പെഷ്യൽ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ ആഗസ്ത് 22ന് സർവീസ് നടത്തും.തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 11 രാത്രിയും 12 പകലും നീളുന്ന യാത്രയ്ക്ക് ശേഷം സെപ്തംബർ രണ്ടിന് മടങ്ങിയെത്തും.

അഹമ്മദാബാദ് സബർമതി ആശ്രമം, ഏകതാ നഗറിലെ സ്റ്റാച്യു ഓഫ് യൂണിറ്റി, ഡൽഹി ചെങ്കോട്ട, താജ്‌മഹൽ, ജയ്പൂരിലെ അമീർ ഫോർട്ട് തുടങ്ങിയ പ്രമുഖ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കാം.തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്.662 സീറ്റുകളുള്ള ആധുനിക എൽ എച്ച് ബി ട്രെയിനിൽ സി സി ടി വി കാമറകളും സുരക്ഷ ജീവനക്കാരുമുണ്ട്.

സ്ലീപ്പർ (ഇക്കോണമി) ക്ലാസിന് ഒരാൾക്ക് 21,190 രൂപ മുതലും എസി 3 ടയറിന് 31,720 രൂപ മുതലും എസി 2 ടയറിന് (സുപ്പീരിയർ) 52,870 രൂപയുമാണ് നിരക്ക്. യാത്ര, താമസം, വെജിറ്റേറിയൻ ഭക്ഷണം, സന്ദർശന വാഹനം എന്നിവ പാക്കേജിലുണ്ട്.