ഓണാഘോഷത്തിനിടെ വടംവലിയിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണുമരിച്ചു
ശ്രീകൃഷ്ണപുരത്ത് ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോതകുർശ്ശി സ്വദേശി പ്രവീൺകുമാർ (27) ആണ് മരിച്ചത്. ശ്രീകൃഷ്ണപുരം പുഞ്ചപ്പാടത്ത് വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം
Aug 28, 2026, 15:20 IST
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോതകുർശ്ശി സ്വദേശി പ്രവീൺകുമാർ (27) ആണ് മരിച്ചത്. ശ്രീകൃഷ്ണപുരം പുഞ്ചപ്പാടത്ത് വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം.
ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള വടംവലി മത്സരത്തിൽ പ്രവീൺകുമാർ പങ്കെടുത്തിരുന്നു. തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹം സമീപം മാറിയിരുന്നു. ഉടൻ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.