സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് വനിതകളുടെ ഫ്രീഡം വാക്ക്, പങ്കുചേര്‍ന്ന് മുഖ്യമന്ത്രിയും
സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് വനിതകളുടെ ഫ്രീഡം വാക്ക്, പങ്കുചേര്‍ന്ന് മുഖ്യമന്ത്രിയും
സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് 'റിസര്‍ജ് - സേഫ് വിമണ്‍, സേഫ് കേരള' എന്ന പേരില്‍ വനിതാ സംഗമം നടന്നത്.
സ്ത്രീകള്‍ക്ക് ഏത് സമയവും സുരക്ഷിതമായി നടക്കാനുള്ള അന്തരീക്ഷം കേരളത്തില്‍ ഉണ്ടാക്കി അതൊരു മോഡലാക്കി മാറ്റുകയാണ് ലക്ഷ്യം.
സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് രാത്രിനടത്തവുമായി വനിതകള്‍. സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ രാത്രിനടത്തം മുഖ്യമന്ത്രി വി ഡി സതീശന്‍ ആണ് ഫ്‌ലാഗ് ഓഫ് ചെയ്തത്. സ്ത്രീകളുടെ ഒത്തുചേരല്‍ സമൂഹത്തിന് വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് ഏത് സമയവും സുരക്ഷിതമായി നടക്കാനുള്ള അന്തരീക്ഷം കേരളത്തില്‍ ഉണ്ടാക്കി അതൊരു മോഡലാക്കി മാറ്റുകയാണ് ലക്ഷ്യം. സാമൂഹിക സാമ്പത്തിക വികസനത്തില്‍ സ്ത്രീകള്‍ക്കും പങ്കാളികളാകാം എന്ന സന്ദേശം കൂടിയാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് നടന്ന ഫ്രീഡം വാക്കില്‍ സെക്രട്ടറിയേറ്റ് വരെ മുഖ്യമന്ത്രിയും വനിതകള്‍ക്കൊപ്പം നടന്നു. വനിതകള്‍ നടത്തിയ കളരിപ്പയറ്റടക്കം മുഖ്യമന്ത്രി വീക്ഷിച്ചു.
സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് 'റിസര്‍ജ് - സേഫ് വിമണ്‍, സേഫ് കേരള' എന്ന പേരില്‍ വനിതാ സംഗമം നടന്നത്. 9:30ന് ആരംഭിച്ച രാത്രിനടത്തം തിരുവനന്തപുരം എംജി റോഡില്‍ യൂണിവേഴ്‌സിറ്റി ജങ്ഷന്‍ മുതല്‍ ആയുര്‍വേദ കോളേജ് ജങ്ഷന്‍ വരെ നടന്നു. മന്ത്രിമാരായ ബിന്ദു കൃഷ്ണ, കെ എ തുളസി, തിരുവനന്തപുരം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ജി എസ് ആശാനാഥ്, വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെ ഉള്ളവര്‍ പങ്കെടുത്തു.