'ആറ്റുകാല്‍ പൊങ്കാല ദിവസം തിരുവനന്തപുരം ജില്ലയിലാകെ ഡ്രൈ ഡേ വേണം'; ബെവ്‌കോ എംപ്ലോയീസ് സംഘ്
ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ തിരുവനന്തപുരം നഗരസഭ പരിധിയില്‍ ഡ്രൈ ഡേയാണ്. ഇത് തിരുവനന്തപുരം ജില്ല മുഴുവനും നല്‍കണമെന്നാണ് ആവശ്യം.
Updated: Feb 25, 2026, 08:33 IST
അവധി ആവശ്യപ്പെട്ട് ബെവ്‌കോ തൊഴിലാളി സംഘടനയായ ബെവ്‌കോ എംപ്ലോയീസ് സംഘ് ബെവ്‌കോ എംഡിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
ആറ്റുകാല്‍ പൊങ്കാല കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയില്‍ ഡ്രൈ ഡേ വേണമെന്നാവശ്യവുമായി ബെവ്‌കോ എംപ്ലോയീസ് സംഘ്. മാര്‍ച്ച് മൂന്നിന് നടക്കുന്ന ആറ്റുകാല്‍ പൊങ്കാല ദിനത്തിലെ തിരക്ക് പരിഗണിച്ച് ജില്ലയിലെ മുഴുവനുമുള്ള മദ്യശാലകള്‍ക്ക് അവധി നല്‍കണമെന്നാണ് ആവശ്യം.
അവധി ആവശ്യപ്പെട്ട് ബെവ്‌കോ തൊഴിലാളി സംഘടനയായ ബെവ്‌കോ എംപ്ലോയീസ് സംഘ് ബെവ്‌കോ എംഡിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ തിരുവനന്തപുരം നഗരസഭ പരിധിയില്‍ ഡ്രൈ ഡേയാണ്. ഇത് തിരുവനന്തപുരം ജില്ല മുഴുവനും നല്‍കണമെന്നാണ് ആവശ്യം.