കേരള ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ ഇന്ന് ചുമതലയേല്‍ക്കും
കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ ഇന്ന് ചുമതലയേല്‍ക്കും. ഇന്ന് ഉച്ചക്ക്് 12.15ന് ലോക്ഭവന് ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ.ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
Updated: Oct 23, 2026, 10:23 IST
മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ പങ്കെടുക്കും. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സിക്കിം മുഖ്യമന്ത്രി പ്രേംസിങ് തമാങ്ങും എത്തിയിട്ടുണ്ട്
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ ഇന്ന് ചുമതലയേല്‍ക്കും. ഇന്ന് ഉച്ചക്ക്് 12.15ന് ലോക്ഭവന് ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ.ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ പങ്കെടുക്കും. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സിക്കിം മുഖ്യമന്ത്രി പ്രേംസിങ് തമാങ്ങും എത്തിയിട്ടുണ്ട്.ഇന്നലെ വൈകീട്ട് തിരുവനന്തപുരത്ത് എത്തിയ നിയുക്ത ഗവര്‍ണര്‍ക്ക് വിമാനത്താവളത്തില്‍ സര്‍ക്കാര്‍ ഊഷ്മളമായ സ്വീകരണമൊരുക്കി.
മുഖ്യമന്ത്രി വിഡി സതീശന് കസവുഷാള്‍ അണിയിച്ച് സ്വീകരിച്ചു. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, മേയര്‍ വിവി രാജേഷ്, വി മുരളീധരന് എംഎല്‍എ തിരുവനന്തപുരം കലക്ടര്‍ എസ് അഞ്ജു തുടങ്ങിയവരും സ്വീകരിക്കാനെത്തി.