മേയാൻ വിട്ടിരുന്ന വളര്‍ത്തുപോത്ത് കുത്തി വൃദ്ധൻ മരിച്ചു

തെൻമലയില്‍ വളർത്തു പോത്ത് കുത്തി പരിക്കേറ്റയാള്‍ മരിച്ചു. ഉറുകുന്ന് അയ്യങ്കാളി നഗർ സ്വദേശി രാജൻ ആണ് മരിച്ചത്.

 

ഫെബ്രുവരി 21നാണ് പോത്തുകളെ മേയാൻ വിട്ടിരുന്ന പറമ്പില്‍ വെച്ച്‌ ആക്രമണം ഉണ്ടായത്. പോത്ത് രാജനെ ആക്രമിക്കുകയായിരുന്നു

കൊല്ലം: തെൻമലയില്‍ വളർത്തു പോത്ത് കുത്തി പരിക്കേറ്റയാള്‍ മരിച്ചു. ഉറുകുന്ന് അയ്യങ്കാളി നഗർ സ്വദേശി രാജൻ ആണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഫെബ്രുവരി 21നാണ് പോത്തുകളെ മേയാൻ വിട്ടിരുന്ന പറമ്പില്‍ വെച്ച്‌ ആക്രമണം ഉണ്ടായത്. പോത്ത് രാജനെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ തെൻമല പൊലീസ് പോത്തിൻ്റെ ഉടമയ്ക്കെതിരെ കേസെടുത്തു. വളർത്തുമൃഗത്തെ കെട്ടിയിടാതെ അലക്ഷ്യമായി അഴിച്ചു വിട്ടതിനാണ് കേസ്