പുലര്‍ച്ചെ ഔദ്യോഗിക വാഹനത്തില്‍ റോഡ് മാര്‍ഗം യാത്ര ;  വീണാ ജോര്‍ജ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്കോ ?  ആയുര്‍വേദ ചികിത്സ നടത്തിയേക്കും 

കണ്ണൂർ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ആയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്. ആയൂര്‍വേദ ചികിത്സ നടത്തിയേക്കും 

 

തിരുവനന്തപുരം: കണ്ണൂർ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ആയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്. ആയൂര്‍വേദ ചികിത്സ നടത്തിയേക്കും 

കണ്ണൂരിലെ കെഎസ്‌യു ആക്രമണത്തിനിടെ പരിക്കേറ്റ വീണാ ജോര്‍ജ് ഇന്ന് പുലര്‍ച്ചെയാണ് ആശുപത്രി വിട്ടത്. കണ്ണൂരില്‍ നിന്ന് ഔദ്യോഗിക വാഹനത്തില്‍ റോഡ് മാര്‍ഗമായിരുന്നു യാത്ര. വെള്ളിയാഴ്ച രാത്രിയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഡോക്ടര്‍മാരുടെ മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയും ഡിസ്ചാര്‍ജ് ആവശ്യപ്പെട്ടിരുന്നു.

ഈ മാസം 25ന് വൈകീട്ടാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു.