കനാലില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവം: മരണസംഖ്യ മൂന്നായി
നഴ്സിംഗ് വിദ്യാർത്ഥികള്‍ കനാലില്‍ മുങ്ങിമരിച്ച സംഭവത്തില്‍ ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാർത്ഥിയും മരിച്ചു.കോട്ടയം മണർകാട് ഒറ്റപ്ലാക്കല്‍ വീട്ടില്‍ എമില്‍ സുനില്‍ആണ് ഇന്ന് പുലർച്ചെ 2:50-ഓടെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ അപകടത്തില്‍ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി.
സഹപാഠികളായ മലപ്പുറം സ്വദേശി അജ്മല്‍, കൊല്ലം സ്വദേശി അജ്സല്‍ എന്നിവർ അപകടദിവസം തന്നെ മരണപ്പെട്ടിരുന്നു.
പെരുമ്പാവൂർ: നഴ്സിംഗ് വിദ്യാർത്ഥികള്‍ കനാലില്‍ മുങ്ങിമരിച്ച സംഭവത്തില്‍ ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാർത്ഥിയും മരിച്ചു.കോട്ടയം മണർകാട് ഒറ്റപ്ലാക്കല്‍ വീട്ടില്‍ എമില്‍ സുനില്‍ആണ് ഇന്ന് പുലർച്ചെ 2:50-ഓടെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ അപകടത്തില്‍ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി.
സഹപാഠികളായ മലപ്പുറം സ്വദേശി അജ്മല്‍, കൊല്ലം സ്വദേശി അജ്സല്‍ എന്നിവർ അപകടദിവസം തന്നെ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഹർത്താല്‍ പ്രമാണിച്ച് കോളേജിന് അവധിയായിരുന്നതിനാല്‍ കുളിക്കാനായി പെരിയാർ വാലി കനാലിലിറങ്ങിയ ആറംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
കുളിക്കുന്നതിനിടെ വിദ്യാർത്ഥികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് വിദ്യാർത്ഥികളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. നിലവില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.