നഴ്സിങ് വിദ്യാര്‍ത്ഥിയുടെ മരണം ; മകള്‍ ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കുന്നില്ലെന്ന് പിതാവ്
അന്വേഷണം പുരോഗമിക്കുന്നത് ശരിയായ ദിശയിലാണ്, വിശ്വാസമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
മകളെ ആരെങ്കിലും അപായപ്പെടുത്തിയതാകാം.
നഴ്സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി അച്ഛന്‍. മകള്‍ ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കുന്നില്ലെന്ന് പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
മകളെ ആരെങ്കിലും അപായപ്പെടുത്തിയതാകാം. അന്വേഷണം പുരോഗമിക്കുന്നത് ശരിയായ ദിശയിലാണ്, വിശ്വാസമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. അമ്മുവിന്റെ കൂട്ടുകാരായ മറ്റ് കുട്ടികളെയും ചോദ്യം ചെയ്യണം. ആരെങ്കിലും സത്യം പറയാതെ ഇരിക്കില്ലല്ലോ.. രാവിലെ വിളിക്കുമ്പോഴൊന്നും മകള്‍ക്ക് പ്രയാസമുള്ളതായി തോന്നിയില്ല. വൈകീട്ട് സഹോദരന് മെസേജും അയച്ചിട്ടുണ്ട്. ഇത് വെച്ചു നോക്കുമ്പോള്‍ ഹോസ്റ്റല്‍ പറയുന്ന സമയങ്ങളില്‍ വ്യക്തത കുറവുണ്ട്. സ്വന്തമായി ചാടിയതാണെങ്കില്‍ ഷീറ്റില്‍ തലയടിക്കേണ്ടതായിരുന്നില്ലേയെന്നും അച്ഛന്‍ ചോദിച്ചു.
അമ്മുവിന്റെ മരണത്തില്‍ അറസ്റ്റിലായ മൂന്ന് സഹപാഠികളെ റിമാന്‍ഡ് ചെയ്തിരുന്നു. ഡിസംബര്‍ അഞ്ച് രെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.