നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മരണം ; പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പ് ചേര്‍ത്തു

അമ്മുവിന്റെ മരണത്തില്‍ സഹപാഠികളായ അലീന, അഷിത, അഞ്ജന എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

 


സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥിനികളുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി.

നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പ് ചേര്‍ത്തു. പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഇത് സംബന്ധിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥിനികളുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. പ്രതികളുടെ കസ്റ്റഡി കാലാവാധി ഇന്ന് അവസാനിക്കും. പ്രതികളുടെ മൊബൈല്‍ ഫോണുകളും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ചുമതല ഇനി മുതല്‍ ഡിവൈഎസ്പിക്കായിരിക്കും.
അമ്മുവിന്റെ മരണത്തില്‍ സഹപാഠികളായ അലീന, അഷിത, അഞ്ജന എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ആത്മഹത്യാക്കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അമ്മുവിന്റെ മരണത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമായതിന് പിന്നാലെയായിരുന്നു ഇവരുടെ അറസ്റ്റ്. അമ്മു ഈ മാസം 15ന് ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.