സ്‌കൂട്ടറും ജീപ്പും തമ്മില്‍ കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
സ്‌കൂട്ടറും ജീപ്പും തമ്മില്‍ കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം.തിരുവനന്തപുരം ശ്രീരാമകൃഷ്ണ നഴ്സിങ് കോളെജ് വിദ്യാർഥി പുനലൂർ ചെമ്മണ്ണൂർ പത്തേക്കർ കൈലാസ് മന്ദിരത്തില്‍ ജഗത് വിജയ് (23) ആണ് ദാരുണമായി മരിച്ചത്.
Updated: Mar 31, 2026, 12:25 IST
കിളിമാനൂർ ഭാഗത്തുനിന്നു വെഞ്ഞാറമൂട് ഭാഗത്തേക്ക് വന്ന ജീപ്പും എതിരെ വന്ന സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ജഗത് വിജയ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
തിരുവനന്തപുരം: സ്‌കൂട്ടറും ജീപ്പും തമ്മില്‍ കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം.തിരുവനന്തപുരം ശ്രീരാമകൃഷ്ണ നഴ്സിങ് കോളെജ് വിദ്യാർഥി പുനലൂർ ചെമ്മണ്ണൂർ പത്തേക്കർ കൈലാസ് മന്ദിരത്തില്‍ ജഗത് വിജയ് (23) ആണ് ദാരുണമായി മരിച്ചത്.
ഇന്നലെ പുലർച്ചെ എം.സി റോഡില്‍ കീഴായിക്കോണം ജങ്ഷനു സമീപത്താണ് അപകടം. കിളിമാനൂർ ഭാഗത്തുനിന്നു വെഞ്ഞാറമൂട് ഭാഗത്തേക്ക് വന്ന ജീപ്പും എതിരെ വന്ന സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ജഗത് വിജയ് സംഭവസ്ഥലത്തുതന്നെ മരിച്ചു. പൊലീസ് നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.അജയകുമാറിന്‍റെയും സോജകുമാരിയുടെയും മകനാണ്.