നഴ്‌സിംഗ് സീറ്റുകള്‍ 50% വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി
നഴ്‌സിംഗ് സീറ്റുകള്‍ 50% വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി
സ്വകാര്യ നഴ്‌സിംഗ് കോളേജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്‍പതിനായിരത്തോളം വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും നഴ്‌സിംഗ് പഠനത്തിനായി കേരളത്തിന് പുറത്തേക്ക് പോകുന്നത്.
സംസ്ഥാനത്തെ നഴ്‌സിംഗ് കോളേജുകളില്‍ സീറ്റുകള്‍ 50 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. താലൂക്ക് ആശുപത്രികളില്‍ ആശുപത്രി വികസന സമിതിയുടെയും നഗരസഭയുടെയും സഹകരണത്തോടെ നഴ്‌സിംഗ് കോളജുകള്‍ ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ടന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ നഴ്‌സിംഗ് കോളേജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്‍പതിനായിരത്തോളം വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും നഴ്‌സിംഗ് പഠനത്തിനായി കേരളത്തിന് പുറത്തേക്ക് പോകുന്നത്. ഇതില്‍ 75 % പേര്‍ക്കെങ്കിലും കേരളത്തില്‍ തന്നെപഠിക്കാന്‍ സൗകര്യമൊ രുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ നഴ്‌സിംഗ് കോളജുകള്‍ സ്ഥാപിക്കുന്നതിനെ കുറിച്ചു പഠിക്കാന്‍ ആരോഗ്യ വകുപ്പ് സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ ബിഎസ്സി നഴ്‌സിംഗിന് 11,000 സീറ്റുകളാണുള്ളത്. വര്‍ഷം 70,000 അപേക്ഷകരുണ്ട്. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ആശുപത്രി വികസന സമിതികള്‍ വഴി സ്വാശ്രയ നഴ്‌സിങ് കോളജുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ കോളജുകളില്‍ മറ്റ് പാരാമെഡിക്കല്‍ കോഴ്‌സുകളും ആരംഭിക്കാം. ആവശ്യമായ ഭൂമി കണ്ടെത്തുന്നത് സമിതികളായിരിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കോളജ് തുടങ്ങാന്‍ അനുമതി നല്‍കുന്നതും പരിഗണിക്കും. ഇത്തരം കാര്യങ്ങളുടെ പ്രായോഗികതയും സാധ്യതകളും പഠിക്കുകയാണു സമിതിയുടെ ചുമതല.