സംസ്ഥാനത്ത് ഫെബ്രുവരി 21ന് നേഴ്സുമാർ പണിമുടക്ക് നടത്തും
സംസ്ഥാനത്ത് ഫെബ്രുവരി 21ന് നേഴ്സുമാർ പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു അടിസ്ഥാന ശമ്പളം നാല്‍പതിനായിരമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് നേഴ്സുമാർ സമരത്തിലേക്ക് കടക്കുന്നത്.
Updated: Feb 5, 2026, 16:02 IST
സംസ്ഥാനത്ത് 476 സ്വകാര്യ ആശുപത്രികളിലാണ് നേഴ്സുമാർ പണിമുടക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി 21ന് നേഴ്സുമാർ പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു അടിസ്ഥാന ശമ്പളം നാല്‍പതിനായിരമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് നേഴ്സുമാർ സമരത്തിലേക്ക് കടക്കുന്നത്.
ഏഴു വർഷമായി ശമ്പളത്തില്‍ വർധനവുണ്ടായിട്ടെന്നും എല്‍ഡിഎഫ് സർക്കാർ ശമ്പളം കൂട്ടാൻ ഉത്തരവിറക്കുന്നില്ലെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. യുഎൻഎ ഭാരവാഹികളെ എല്‍ഡിഎഫ് സർക്കാർ കള്ളക്കേസില്‍ കുടുക്കുകയാണെന്നും യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ഭാരവാഹികള്‍ പറയുന്നു.സംസ്ഥാനത്ത് 476 സ്വകാര്യ ആശുപത്രികളിലാണ് നേഴ്സുമാർ പണിമുടക്കുന്നത്.