കണ്ണൂർ കൊയിലി ആശുപത്രിക്ക് മുൻപിൽ നഴ്‌സുമാരുടെ സമരം സംഘർഷത്തിലെത്തി ; ഉപരോധ സമരത്തിനിടെ നഴ്‌സുമാരെ മർദ്ദിച്ച് കൊയിലി മെഡിക്കൽ സുപ്രണ്ട് 

ശമ്പള വർധന ഉൾപ്പെടെ ആവശ്യപ്പെട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രി നേഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരത്തിൽ സംഘർഷം. സമരം ചെയ്യുന്ന നഴ്‌സുമാർ കൊയിലി ആശുപത്രി സുപ്രണ്ട് ഡോ. പി.കെ ഗംഗാധരൻ നായരെ മണിക്കൂറോളം ഉപരോധിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഡോക്ടർ ഗംഗാധരൻ നായർ പൊലിസിൻ്റെ സഹായത്തോടെ പുറത്തിറങ്ങിയെങ്കിലും ഉന്തുംതള്ളുമുണ്ടായി. 

 

 കണ്ണൂർ : ശമ്പള വർധന ഉൾപ്പെടെ ആവശ്യപ്പെട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രി നേഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരത്തിൽ സംഘർഷം. സമരം ചെയ്യുന്ന നഴ്‌സുമാർ കൊയിലി ആശുപത്രി സുപ്രണ്ട് ഡോ. പി.കെ ഗംഗാധരൻ നായരെ മണിക്കൂറോളം ഉപരോധിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഡോക്ടർ ഗംഗാധരൻ നായർ പൊലിസിൻ്റെ സഹായത്തോടെ പുറത്തിറങ്ങിയെങ്കിലും ഉന്തുംതള്ളുമുണ്ടായി. 

ഇതിനിടെയിൽ ഡോക്ടർ നഴ്സുമാരെ മർദ്ദിക്കുകയും ചെയ്തു. കണ്ണൂർ നഗരത്തിലെ അഞ്ച് ആശുപത്രിക്ക് മുൻപിൽ വേതന വർദ്ധനവിനായി നഴ്സുമാരുടെ സമരം ഒത്തുതീർന്നിരുന്നു എന്നാൽ കൊയിലി ആശുപത്രി മാത്രം ഒത്തുതീർപ്പ് കരാറിൽ ഒപ്പിടാൻ തയ്യാറായില്ല ഇതേ തുടർന്നാണ് സമരം കൊയിലിക്ക് മുൻപിൽ നടത്തിയത്.

തളാപ്പ് കൊയിലി ആശുപത്രിക്ക് മുൻപിലെ സമരം വൈകിട്ട് വരെ തുടർന്നു. കണ്ണൂരിലെ ആറ് സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരായിരുന്നു കഴിഞ്ഞ രണ്ടുമാസമായി സമരം നടത്തുന്നുണ്ടായിരുന്നത്. ധനലക്ഷ്മി, സ്പെഷാലിറ്റി, കിംസ്‌റ്റ്, ഫാത്തിമ, ആശിർവാദ്  എന്നീ 5 ആശുപത്രികളിലെ സമരം ഇന്നലെ കലക്ടർ പി വിഷ്ണുരാജ് , ടി. ഒ മോഹനൻ എംഎൽഎ തുടങ്ങിയവരുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഒത്തുതീർപ്പായി.

 എന്നാൽ കൊയിലി ആശുപത്രി മാനേജ്മെൻറ് സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ല. അതിനാൽ കൊയിലി ആശുപത്രിയിലെ നേഴ്സുമാർ സമരം തുടരുകയാണ്. രാപ്പകൽ സമരമാണ് ഇവിടെ നടക്കുന്നത്. സമരത്തിൻ്റെ ഭാഗമായി ഇന്ന് സമരപ്പന്തലിൽ കഞ്ഞിവെപ്പ് നടത്തി. സംഘർഷം ഒഴിവാക്കുന്നതിനായി കണ്ണൂർ ടൗൺ പൊലിസ് സ്ഥലത്തെത്തിയിരുന്നു