'ഇൻജക്ഷൻ മാറി കുത്തുന്ന നഴ്‌സുമാർ പഠിച്ചത് വേറെ സംസ്ഥാനങ്ങളിൽ നിന്ന്, അവിടങ്ങളിൽ ഇവിടെ ഉള്ളത് പോലെയുള്ള പഠനം ഇല്ല'; കെ മുരളീധരൻ

ഇൻജക്ഷൻ മാറി കുത്തുന്ന നഴ്‌സുമാർ പഠിക്കുന്നത് വേറെ സംസ്ഥാനങ്ങളിൽ നിന്നെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. അവിടങ്ങളിൽ ഇവിടെ ഉള്ളത് പോലെയുള്ള പഠനം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ നഴ്‌സിംഗ് സീറ്റുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. 

 

 തിരുവനന്തപുരം: ഇൻജക്ഷൻ മാറി കുത്തുന്ന നഴ്‌സുമാർ പഠിക്കുന്നത് വേറെ സംസ്ഥാനങ്ങളിൽ നിന്നെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. അവിടങ്ങളിൽ ഇവിടെ ഉള്ളത് പോലെയുള്ള പഠനം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ നഴ്‌സിംഗ് സീറ്റുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. 

നിലവിൽ 100 സീറ്റ് എന്നത് 200 ആക്കും. കെഎംഎസ്‌സിയലിൽ ഉദ്യോഗസ്ഥർ വരാത്തത് എന്ത് കൊണ്ടെന്ന് ചോദിച്ച മന്ത്രി മരുന്ന് കമ്പനിക്കാരെ തന്റെ അടുത്ത് കൊണ്ട് വരരുത് എന്ന് കർശനമായി താൻ പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കി. മരുന്നിന്റെ ഗുണമേന്മ പരിശോധിക്കേണ്ടത് ഉദ്യോഗസ്ഥരാണ്. അതിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടി വരും. അത് കൊണ്ടാണ് ഉദ്യോഗസ്ഥർ വരാത്തതെന്ന് മുരളീധരൻ പറഞ്ഞു. 50/50 എന്ന് പറഞ്ഞാൽ ഇഷ്ടം പോലെ ഉദ്യോഗസ്ഥർ വരും. അങ്ങനെ പറയാത്തത് കൊണ്ടാണ് ആരും വരാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്എംഎ മരുന്ന് വിവാദത്തിൽ പ്രതികരിച്ച അദ്ദേഹം പ്രതിപക്ഷ നേതാവ് അയച്ച കത്തിൽ പറഞ്ഞത് വിലകൂടിയ മരുന്ന് കൊടുക്കാനാണെന്നും അല്ലാതെ ആശങ്കയല്ല പ്രകടിപ്പിച്ചതെന്നും പറഞ്ഞു. പിണറായി ചെയ്തത് പോലെ എല്ലാവർക്കും അമേരിക്കയിൽ പോയി ചികിത്സിക്കാൻ പറ്റുമോ എന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫിൽ ഒരു പ്രശ്‌നവുമില്ലെന്നും മന്ത്രി പറഞ്ഞു. 

മന്ത്രിസഭയിൽ എല്ലാവരും ഒരുമിച്ച് ഒരു ടീം ആയിട്ടാണ് പ്രവർത്തിക്കുന്നത്. തന്റെ വകുപ്പിൽ വകുപ്പ് മന്ത്രി എന്ന നിലയിൽ താനുമായി മുഖ്യമന്ത്രി ആലോചന നടത്താറുണ്ട്. അതാത് വകുപ്പ് മന്ത്രിമാരുമായി ആലോചിച്ചിട്ടാണ് മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത്. ഇപ്പോൾ വൈദ്യുതിയുടെ ആവശ്യമില്ല എന്ന കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഭാവിയിൽ വേണ്ടി വന്നേക്കാം. പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും മന്ത്രിസഭയിൽ ചർച്ച ചെയ്യാറുണ്ടെന്നും മുരളീധരൻ വിശദീകരിച്ചു. അടൂർ പ്രകാശ് പാർട്ടിയുടെ അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം എല്ലാ കാര്യങ്ങളും ഭംഗിയായി മുന്നോട്ടു പോകുമെന്നും ചർച്ചകളും കൂടിയാലോചനകളും ഒക്കെ നടക്കുന്നുണ്ടെന്നും വ്യക്തമാക്കി.