ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം തുടരുന്നു

വ്യവസ്ഥകളില്‍ പിന്നോട്ടില്ലെന്നും, ധാരണയിലെത്താത്ത ആശുപത്രികളില്‍ സമ്പൂര്‍ണ്ണമായി പണിമുടക്കുമെന്നും യുഎന്‍എ വ്യക്തമാക്കി.

 

യുഎന്‍എയുടെ നേതൃത്വത്തില്‍ കോഴിക്കോട് മാനാഞ്ചിറയിലാണ് അനിശ്ചിതകാല സമരം.

സംസ്ഥാനത്ത് ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം തുടരുന്നു. സംസ്ഥാനത്തെ 23 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന ശമ്പളം ആവശ്യപ്പെട്ട് സമരം ചെയ്യുന്നത്. യുഎന്‍എയുടെ നേതൃത്വത്തില്‍ കോഴിക്കോട് മാനാഞ്ചിറയിലാണ് അനിശ്ചിതകാല സമരം.
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും, ആശുപത്രി മാനേജ്‌മെന്റുകളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക് കടന്നത്. വ്യവസ്ഥകളില്‍ പിന്നോട്ടില്ലെന്നും, ധാരണയിലെത്താത്ത ആശുപത്രികളില്‍ സമ്പൂര്‍ണ്ണമായി പണിമുടക്കുമെന്നും യുഎന്‍എ വ്യക്തമാക്കി.

കൊച്ചിയില്‍ രാവിലെ 9 മണിയോടെയാണ് നഴ്‌സുമാര്‍ സമരം ആരംഭിച്ചത്. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് സമരമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു