കോഴിക്കോട് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ രാപ്പകല്‍ സമരം ; ഒത്തുതീര്‍പ്പാകാത്തത് മൂന്ന് ആശുപത്രികള്‍

 ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തുടക്ക ശമ്പളം 36000 രൂപയും മെയ്ത്രയില്‍ ശമ്പളം 37000 രൂപയുമാക്കി.

 

ജില്ലയിലെ രാപ്പകല്‍ സമരം അവസാനിപ്പിച്ചു. ആറ് ആശുപത്രികളില്‍ മാനേജുമെന്റുമായി നടത്തിയ ചര്‍ച്ച വിജയിച്ചു.

കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി. മാനേജുമെന്റുകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. ശമ്പളവര്‍ധനവടക്കം പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ചെന്നും നഴ്‌സുമാര്‍ പറഞ്ഞു. ഇതോടെ ജില്ലയിലെ രാപ്പകല്‍ സമരം അവസാനിപ്പിച്ചു. ആറ് ആശുപത്രികളില്‍ മാനേജുമെന്റുമായി നടത്തിയ ചര്‍ച്ച വിജയിച്ചു.

 ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തുടക്ക ശമ്പളം 36000 രൂപയും മെയ്ത്രയില്‍ ശമ്പളം 37000 രൂപയുമാക്കി. അതേസമയം സംസ്ഥാനത്ത് ഇനി സമരം ഒത്തുതീര്‍പ്പാകാനുള്ളത് മൂന്ന് ആശുപത്രികളില്‍ മാത്രമാണ്. 

വെള്ളിയാഴ്ച മുതലാണ് യുഎന്‍എയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം ആരംഭിച്ചത്. ഒരു മാസം മുമ്പ് ശമ്പളവര്‍ധന ആവശ്യപ്പെട്ടുകൊണ്ടുള്ള നഴ്‌സുമാരുടെ സമരം ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ശമ്പള വര്‍ധനത്തില്‍ നടപടികള്‍ കൈകൊള്ളാത്തതുകൊണ്ട് സമരം പുനരാരംഭിക്കുകയായിരുന്നു.