സ്വകാര്യബസില്‍നിന്ന് തെറിച്ചുവീണ കന്യാസ്ത്രീ മരിച്ചു; ജീവനക്കാര്‍ക്കെതിരെ കേസ്

സ്വകാര്യബസിന്റെ തുറന്നിട്ട വാതിലിലൂടെ പുറത്തേക്കു തെറിച്ചുവീണ കന്യാസ്ത്രീ മരിച്ചു.  സിസ്റ്റർ ഹെയ്സ്‌ലെറ്റ് പുത്തേട്ട് (56) ആണു മരിച്ചത്.  ബസ് വളവു തിരിയുമ്പോള്‍ മുൻവാതിലിലൂടെ റോഡിലേക്കു തലയിടിച്ചു വീഴുകയായിരുന്നു

 

ബസ് വളവു തിരിയുമ്പോള്‍ മുൻവാതിലിലൂടെ റോഡിലേക്കു തലയിടിച്ചു വീഴുകയായിരുന്നു

എറണാകുളം : സ്വകാര്യബസിന്റെ തുറന്നിട്ട വാതിലിലൂടെ പുറത്തേക്കു തെറിച്ചുവീണ കന്യാസ്ത്രീ മരിച്ചു. സിസ്റ്റർ ഹെയ്സ്‌ലെറ്റ് പുത്തേട്ട് (56) ആണു മരിച്ചത്. ബസ് വളവു തിരിയുമ്പോള്‍ മുൻവാതിലിലൂടെ റോഡിലേക്കു തലയിടിച്ചു വീഴുകയായിരുന്നു

വാഴക്കുളം-കോതമംഗലം റൂട്ടില്‍ സർവീസ് നടത്തുന്ന റെജിമോൻ ബസ് കസ്റ്റഡിയിലെടുത്ത പൊലീസ്, ജീവനക്കാർക്കെതിരെ കേസെടുത്തു. ഡ്രൈവർ നിയന്ത്രിക്കുന്ന ഹൈഡ്രോളിക് വാതില്‍ അടച്ചിരുന്നില്ല.

ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നല്‍കുമെന്നും ജോയിന്റ് ആർടിഒ അറിയിച്ചു.ചൊവ്വ രാവിലെ കോഴിപ്പിള്ളി ഗവ.എല്‍പി സ്കൂളിനു സമീപമാണ് അപകടം. സിസ്റ്റർ ഹെയ്സ്‌ലെറ്റ് കയറിയപ്പോള്‍ ബസില്‍ നിറയെ യാത്രക്കാരായതിനാല്‍ വാതിലിനരികെ നില്‍ക്കുകയായിരുന്നു.