ഗണേഷ് കുമാര്‍ പുറത്തായതില്‍ പത്തനാപുരത്ത് എന്‍ എസ് എസില്‍ ആഹ്ലാദപ്രകടനം
ഗണേഷ് കുമാര്‍ പുറത്തായതില്‍ പത്തനാപുരത്ത് എന്‍ എസ് എസില്‍ ആഹ്ലാദപ്രകടനം
നായര്‍വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരിലാണ് ഗണേഷ്‌കുമാറിനെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതെന്ന് ഭരണസമിതി ചെയര്‍മാന്‍ കെ. തങ്കപ്പന്‍പിള്ള പറഞ്ഞു.
Jun 21, 2026, 13:08 IST
ലഡു വിതരണം ചെയ്താണ് അംഗങ്ങള്‍ ആഹ്ലാദപ്രകടനം നടത്തിയത്.
കെ ബി ഗണേഷ് കുമാറിനെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് പത്തനാപുരം താലൂക്ക് യൂണിയന്റെ പുനലൂരിലെ ആസ്ഥാനത്ത് ആഹ്ലാദപ്രകടനം നടത്തി ഭരണസമിതി അംഗങ്ങള്‍. ലഡു വിതരണം ചെയ്താണ് അംഗങ്ങള്‍ ആഹ്ലാദപ്രകടനം നടത്തിയത്.
നായര്‍വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരിലാണ് ഗണേഷ്‌കുമാറിനെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതെന്ന് ഭരണസമിതി ചെയര്‍മാന്‍ കെ. തങ്കപ്പന്‍പിള്ള പറഞ്ഞു. നായര്‍വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാലാണ് നേരത്തേ യൂണിയന്‍ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതെന്നും തീരുമാനത്തില്‍ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗണേഷ്‌കുമാര്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ജ്യോതികുമാര്‍ ചാമക്കാലയോട് പരാജയപ്പെട്ടപ്പോഴും യൂണിയന്‍ ഭരണസമിതി അംഗങ്ങള്‍ ലഡു വിതരണംചെയ്ത് ആഘോഷിച്ചിരുന്നു.