മികച്ച എൻ എസ് എസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; എടത്തൊട്ടി ഡി പോൾ കോളേജിനും മൊകേരി രാജീവ് ഗാന്ധി സ്കൂളിനും പുരസ്കാരം 

 കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോ. എ പി ജെ അബ്ദുൽ കലാം ഗ്ലോബൽ ഫൗണ്ടേഷൻ സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസ് ഏർപ്പെടുത്തിയ കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ  കോളേജിലെയും കണ്ണൂർ ജില്ലയിലെഹയർ സെക്കൻഡറി സ്കൂളുകളിലെയും മികച്ച നാഷണൽ സർവീസ് സ്കീം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

 

 കണ്ണൂർ : കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോ. എ പി ജെ അബ്ദുൽ കലാം ഗ്ലോബൽ ഫൗണ്ടേഷൻ സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസ് ഏർപ്പെടുത്തിയ കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ  കോളേജിലെയും കണ്ണൂർ ജില്ലയിലെഹയർ സെക്കൻഡറി സ്കൂളുകളിലെയും മികച്ച നാഷണൽ സർവീസ് സ്കീം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

 കോളേജ് വിഭാഗത്തിൽ മികച്ച എൻ എസ് എസ് യൂണിറ്റായി എടത്തൊട്ടി ഡി പോൾ ആർട്സ് ആൻഡ് സയൻസ് കോളേജിലെ  കെ ജെസ്സി ടീച്ചർ പ്രോഗ്രാം ഓഫീസറായ  41 നമ്പർ യൂണിറ്റും ഹയർ സെക്കൻഡറി സ്കൂൾ വിഭാഗത്തിൽ മികച്ച യൂണിറ്റായി കെ പി അജിത് കുമാർ പ്രോഗ്രാം ഓഫീസർ ആയ  മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റിനെയും തെരഞ്ഞെടുത്തു.

 കോളേജ് വിഭാഗത്തിൽ മികച്ച പ്രോഗ്രാം ഓഫീസറായി കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിത കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ പി നിധീഷിനെയും മികച്ച വളണ്ടിയർമാരായി തളിപ്പറമ്പ് സർ സെയ്ദ് കോളേജിലെ പി എം നിമ ഫാത്തിനെയും കണ്ണൂർ കൃഷ്ണമേനോൻ  സ്മാരക വനിതാ കോളേജിലെ എ സിദാനയെയും തെരഞ്ഞെടുത്തു.

 ഹയർസെക്കൻഡറി സ്കൂൾ വിഭാഗത്തിൽ മികച്ച ഓഫീസറായി മമ്പറം ഹയർ സെക്കൻഡറി സ്കൂളിലെ സി കെ ഷക്കീറിനെയും വളണ്ടിയർമാരായി വെള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഷോൺ ഷോബിനെയും തായിനേരി എസ് എ ബി ടി എം ഹയർ സെക്കൻഡറി സ്കൂളിലെ വി കെ ഫാത്തിമത്ത് റാനിയയെയും തെരഞ്ഞെടുത്തു.
 ഒക്ടോബർ നാലിന് രാവിലെ 10 മണിക്ക് കണ്ണൂർ കോളേജ് ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പത്മശ്രീ എസ് ആർ ഡി പ്രസാദ് പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് പുരസ്കാരം നിർണയ സമിതി ചെയർമാൻ ബി റഫീക്കും കൺവീനർ സനോജ് നെല്ല്യാടനും അറിയിച്ചു.