എന്‍എസ്‌കെ ഉമേഷ് ഐഎഎസിന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയായി നിയമനം

പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജനറലുടെ അധിക ചുമതലയില്‍ തുടരുന്നതിന് പുറമെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറുടെ ചുമതലയും വഹിക്കും.

 

2023 മാര്‍ച്ച് മുതല്‍ 2025 ഓഗസ്റ്റ് വരെ എറണാകുളം കളക്ടറായിരുന്നു എന്‍എസ്‌കെ ഉമേഷ്.

പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ എന്‍എസ്‌കെ ഉമേഷിന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയായും ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായും നിയമനം. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജനറലുടെ അധിക ചുമതലയില്‍ തുടരുന്നതിന് പുറമെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറുടെ ചുമതലയും വഹിക്കും.

അഡീഷണല്‍ സെക്രട്ടറി രാജേഷ് സിആര്‍ ആണ് ഉത്തരവ് ഇറക്കിയത്.

2023 മാര്‍ച്ച് മുതല്‍ 2025 ഓഗസ്റ്റ് വരെ എറണാകുളം കളക്ടറായിരുന്നു എന്‍എസ്‌കെ ഉമേഷ്. വയനാട് സബ് കളക്ടറായും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018-ലെ പ്രളയ കാലത്ത് വയനാട്ടില്‍ അദ്ദേഹം നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു.