കൗണ്‍സിലര്‍മാരാണ് തോല്‍വിക്ക് കാരണമെന്ന് എവിടെയും പറഞ്ഞിട്ടില്ല: സി കൃഷ്ണകുമാര്‍

ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്റെ ആരോപണങ്ങള്‍ക്കും കൃഷ്ണകുമാര്‍ മറുപടി നല്‍കി.

 

'റിപ്പോര്‍ട്ട് മാധ്യമസൃഷ്ടി മാത്രമാണ്. 

നഗരസഭ കൗണ്‍സിലര്‍മാരാണ് തോല്‍വിക്ക് കാരണമെന്ന റിപ്പോര്‍ട്ട് തള്ളി സി കൃഷ്ണകുമാര്‍. താന്‍ അങ്ങനെ എവിടെയും പറഞ്ഞിട്ടില്ലെന്ന് സി കൃഷ്ണകുമാര്‍ പറഞ്ഞു. കൗണ്‍സിലര്‍മാര്‍ നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ആരും കൗണ്‍സിലര്‍മാരെ കുറ്റപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


'റിപ്പോര്‍ട്ട് മാധ്യമസൃഷ്ടി മാത്രമാണ്. എന്റെ സ്ഥാനാര്‍ഥിത്വം ഞാന്‍ തീരുമാനിച്ചതല്ല. നേതൃത്വം മത്സരിക്കാന്‍ ആവശ്യപ്പെട്ടു, മത്സരിച്ചു', അദ്ദേഹം പറഞ്ഞു. ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്റെ ആരോപണങ്ങള്‍ക്കും കൃഷ്ണകുമാര്‍ മറുപടി നല്‍കി.

തന്റെ ആസ്തി തിരഞ്ഞെടുപ്പ് അഫിഡവിറ്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ഇംഗ്ലീഷില്‍ ആണ് സത്യവാങ്മൂലം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ശിവരാജന് മനസിലാകാത്തത് ആയിരിക്കുമെന്നും കൃഷ്ണകുമാര്‍ പരിഹസിച്ചു.