ഇനി ജാഗ്രത ഉണ്ടാകും, കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണം; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കെപിസിസി
ഇനി ജാഗ്രത ഉണ്ടാകും, കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണം; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കെപിസിസി
തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നാണ് കെപിസിസിയുടെ ആവശ്യം.
Nov 20, 2026, 07:53 IST
ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റില്‍ നിരുപാധിക മാപ്പ് പറഞ്ഞുവെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ജാഗ്രത ഉണ്ടാകുമെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചു.
കെപിസിസിക്കെതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റില്‍ നിരുപാധിക മാപ്പ് പറഞ്ഞുവെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ജാഗ്രത ഉണ്ടാകുമെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചു. ഇനി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് രണ്ട് തലത്തിലുള്ള അനുമതി നിര്‍ബന്ധമാക്കിയെന്നും അക്കൗണ്ട് ഉപയോഗിക്കുന്ന അഡ്മിന്‍ എണ്ണം പരിമിതപ്പെടുത്തിയെന്നും കെപിസിസി അറിയിച്ചു.
തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നാണ് കെപിസിസിയുടെ ആവശ്യം. കെപിസിസിക്കായി സുഭാഷ് ചന്ദ്രന്‍ ആന്‍ഡ് കവിത അസോസിയേറ്റ്‌സ് ആണ് സത്യവാങ്മൂലം നല്‍കിയത്.