സൈബർ വിദഗ്ധൻ വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ഡോളർ അനിൽ പിടിയിൽ

സൈബർ വിദഗ്ധൻ പി വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് ഡോളർ അനിലിനെ തമിഴ്‌നാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ടൗൺ ക്രൈം സ്‌ക്വാഡ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒരുമാസത്തിന് ശേഷമാണ് പ്രതി വലയിലാവുന്നത്.

 

 കോഴിക്കോട്: സൈബർ വിദഗ്ധൻ പി വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് ഡോളർ അനിലിനെ തമിഴ്‌നാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ടൗൺ ക്രൈം സ്‌ക്വാഡ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒരുമാസത്തിന് ശേഷമാണ് പ്രതി വലയിലാവുന്നത്.

കോഴിക്കോട് അഴകൊടി ക്ഷേത്രത്തിന് സമീപം പൊൽപ്പായമനയിലായിരുന്നു കവർച്ച നടന്നത്. പതിനെട്ടര പവൻ ആഭരണമായിരുന്നു നഷ്ടപ്പെട്ടത്. വീടിന്റെ മുൻഭാഗത്തെ വാതിൽപ്പൂട്ട് പൊളിച്ച് മുകൾനിലയിലെ അലമാരയിൽ സൂക്ഷിച്ച ആഭരങ്ങളായിരുന്നു നഷ്ടപ്പെട്ടത്.

രാവിലെ തൃശ്ശൂരിൽ ക്ഷേത്രദർശനത്തിന് പോയതായിരുന്നു കുടുംബം. വൈകീട്ട് തിരിച്ചെത്തിയപ്പാഴായിരുന്നു മോഷണവിവരം അറിഞ്ഞത്. നെക്ലേസ്, മാല, വള, ബ്രെയിസ്ലെറ്റ്, കമ്മൽ, മോതിരം, വാച്ച്, ലോക്കറ്റ് എന്നിവ നഷ്ടപ്പെട്ടിരുന്നു.