ടിടിഇയുടെ മൊബൈല്‍ ഫോണ്‍ തന്ത്രപൂര്‍വം മോഷ്ടിച്ച് കടന്ന് കളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍
ഞായറാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് റഷീദ്.
ജോലി തിരക്കിനിടയില്‍ വനിത ടിടിഇയുടെ മൊബൈല്‍ ഫോണ്‍ തന്ത്രപൂര്‍വം മോഷ്ടിച്ച് കടന്ന് കളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് മാറാട് റഷീദ് റെയില്‍വെ പൊലീസിന്റെ പിടിയിലായി. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് റഷീദ്.
ഞായറാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടിക്കറ്റ് പരിശോധന ജോലി കഴിഞ്ഞ് കളക്ഷന്‍ തുക കൗണ്ടറില്‍ അടയ്ക്കാന്‍ എത്തിയതായിരുന്നു കൊല്ലം സ്വദേശിയായ ടിടിഇ സിന്ധു. ഇവരുടെ അടുത്തെത്തിയ മോഷ്ടാവ് ആയിരം രൂപക്ക് ചില്ലറ ചോദിച്ചു. ശ്രദ്ധ മാറിയ സമയം പരാതിക്കാരിയുടെ വില കൂടിയ മൊബൈല്‍ ഫോണ്‍ കൈവശപ്പെടുത്തി മുങ്ങുകയുമായിരുന്നു പ്രതി. തുടര്‍ന്ന് ടിടിഇ റെയില്‍വേ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയുമായിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കളവ് മുതല്‍ സഹിതം ഷൊര്‍ണൂരില്‍ നിന്നും റെയില്‍വേ പൊലീസ് മോഷ്ടാവിനെ പിടികൂടി.