പൊലിസിൽ എല്ലാവരും സർക്കാരിൻ്റെ പ്രതിച്ഛായ നന്നാക്കാൻ നിൽക്കുന്നവരല്ല : ഇ.പി ജയരാജൻ
പൊലിസുകാർക്കെതിരെയുള്ള വാർത്തകൾ സർക്കാരിനെ അപകീർത്തിപ്പെടുത്താനാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ. കുന്നംകുളം പൊലിസ് സ്റ്റേഷനിൽ
Sep 8, 2025, 22:52 IST
കണ്ണൂർ: പൊലിസുകാർക്കെതിരെയുള്ള വാർത്തകൾ സർക്കാരിനെ അപകീർത്തിപ്പെടുത്താനാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ. കുന്നംകുളം പൊലിസ് സ്റ്റേഷനിൽ നടന്ന കസ്റ്റഡി മർദ്ദനത്തെ കുറിച്ചു കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം 'മുൻ പെങ്ങോ യുള്ള ദൃശ്യങ്ങൾ ഉപയോഗിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഡ നീക്കമാണ് ഇപ്പോൾ നടക്കുന്നത്.
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ തന്നെ പൊലിസുകാർക്കെതിരെ നടപടിയെടുത്തിട്ടുണ്ട് പൊലി സിൽ എല്ലാവരും സർക്കാരിൻ്റെ പ്രതിച്ഛായ നന്നാക്കാൻ നിൽക്കുന്നവരാണെന്ന അഭിപ്രായം ഇല്ലെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.