ഗുണനിലവാരം 100 ശതമാനം ഉറപ്പാക്കാതെ ഒരു വീട് പോലും ദുരന്തബാധിതര്‍ക്ക് നല്‍കില്ല ; മന്ത്രി വി ശിവന്‍കുട്ടി
അഞ്ചുവര്‍ഷത്തേക്ക് വീടുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടത് ഊരാളുങ്കലാണ്. രാഹുല്‍ ഗാന്ധി കല്ലിട്ട വീടുകള്‍ എവിടെയെന്ന് വി ശിവന്‍കുട്ടി ചോദിച്ചു.
ടൗണ്‍ഷിപ്പ് വീടിന്റെ വിള്ളല്‍ പരിശോധിച്ച് നടക്കാന്‍ കോണ്‍ഗ്രസിന് നാണമില്ലെയെന്നും മന്ത്രി.
വയനാട് ടൗണ്‍ഷിപ്പ് വീടുകളില്‍ വിള്ളല്‍ സംഭവിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വാസയോഗ്യമല്ലാത്ത ഒരു വീടും ദുരന്തബാധിതര്‍ക്ക് കൊടുക്കില്ല. ഗുണനിലവാരം 100 ശതമാനം ഉറപ്പാക്കാതെ ഒരു വീട് പോലും ദുരന്തബാധിതര്‍ക്ക് നല്‍കില്ല. വീട് വെച്ചുനല്‍കാതെ, ടൗണ്‍ഷിപ്പ് വീടിന്റെ വിള്ളല്‍ പരിശോധിച്ച് നടക്കാന്‍ കോണ്‍ഗ്രസിന് നാണമില്ലെയെന്നും മന്ത്രി.
അഞ്ചുവര്‍ഷത്തേക്ക് വീടുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടത് ഊരാളുങ്കലാണ്. രാഹുല്‍ ഗാന്ധി കല്ലിട്ട വീടുകള്‍ എവിടെയെന്ന് വി ശിവന്‍കുട്ടി ചോദിച്ചു. കോണ്‍ഗ്രസ് പിരിച്ച പണം എവിടെയെന്നും അദേഹം ചോദിച്ചു. വിള്ളല്‍ തിരഞ്ഞ് നടക്കുന്ന കോണ്‍ഗ്രസുകാരോട് ഒന്നേ പറയാനുള്ളൂ. ഒരു പ്ലാന്‍ പോലും ഇല്ലാതെ നിങ്ങള്‍ ജനങ്ങളില്‍ നിന്ന് പിരിച്ച പണം എവിടെ എന്ന് പറയണം. പിരിച്ച കാശിന്റെ കണക്ക് പറയട്ടേ. ഇപ്പോള്‍ അവര്‍ പറയുന്നതൊന്നും വിശ്വസിക്കാന്‍ പറ്റുന്ന കണക്കല്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.