കേരളത്തിൽ തുലാവർഷം ഇന്ന് എത്തും

 സംസ്ഥാനത്ത് തുലാവർഷം ഇന്ന് (ഒക്‌ടോബർ 15) എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇനിയുള്ള ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെയുള്ള മറ്റ് 12 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 

 

 തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ഇന്ന് (ഒക്‌ടോബർ 15) എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇനിയുള്ള ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെയുള്ള മറ്റ് 12 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 

തീവ്രമഴ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 8 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.