ഇരിട്ടിയിലെ നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റി ഫണ്ട് തിരിമറി  ; ആരോപണത്തില്‍ വിശദീകരണവുമായി ഏരിയ കമ്മിറ്റി രംഗത്ത്

പ്രളയവും കൊവിഡും പ്രതീകൂല സാഹചര്യമായി. ഇതിനിടെ ആരംഭിച്ച പാരലല്‍ കോളേജിന്റെ പ്രവര്‍ത്തനവും നിലച്ചു.

 

കോളേജ് സ്ഥാപിക്കുന്നതിന് ആവശ്യമായ 5 ഏക്കര്‍ ഭൂമി കണ്ടെത്താന്‍ കഴിഞ്ഞില്ല. 

ഇരിട്ടിയിലെ നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റി ഫണ്ട് തിരിമറി ആരോപണത്തില്‍ വിശദീകരണവുമായി സിപിഎം ഇരിട്ടി ഏരിയ കമ്മിറ്റി രംഗത്ത്. സ്വാശ്രയ കോളേജ് ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ പാര്‍ട്ടി ഘടകങ്ങളുടെ പിന്തുണയോടെ ആകെ 24 ലക്ഷം രൂപ മാത്രമാണ് സമാഹരിച്ചതെന്ന് ഏരിയ കമ്മിറ്റി വ്യക്തമാക്കി. എന്നാല്‍ കോളേജ് സ്ഥാപിക്കുന്നതിന് ആവശ്യമായ 5 ഏക്കര്‍ ഭൂമി കണ്ടെത്താന്‍ കഴിഞ്ഞില്ല. 

പ്രളയവും കൊവിഡും പ്രതീകൂല സാഹചര്യമായി. ഇതിനിടെ ആരംഭിച്ച പാരലല്‍ കോളേജിന്റെ പ്രവര്‍ത്തനവും നിലച്ചു. നിലവില്‍ പിരിച്ചെടുത്ത തുകയേക്കാള്‍ കൂടുതല്‍ മൂല്യമുള്ള 38 സെന്റ് ഭൂമി സൊസൈറ്റിയുടെ കൈവശമുണ്ടെന്നും, അതിനാല്‍ നിക്ഷിപ്ത താല്‍പര്യക്കാരുടെ അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും ഏരിയ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.