തെരഞ്ഞെടുപ്പ് പരാജയത്തില്‍ ഏതെങ്കിലും വ്യക്തികള്‍ക്ക് അല്ല ഉത്തരവാദിത്വം, വീഴ്ചയില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് ടി പി രാമകൃഷ്ണന്‍

തെരഞ്ഞെടുപ്പ് പരാജയത്തില്‍ ഒരാള്‍ക്കല്ല ഉത്തരവാദിത്വം, പാര്‍ട്ടിക്കാണ് ഉത്തരവാദിത്വം.

 

പാര്‍ട്ടി സംഘടനയെ സജീവമാക്കുക, പാര്‍ട്ടിയുടെ വര്‍?ഗ ബഹുജനമുന്നണി ശക്തിപ്പെടുത്തുക എന്നതാണ് വിശാല സംസ്ഥാന സമിതിയുടെ ലക്ഷ്യം

തെരഞ്ഞെടുപ്പ് പരാജയത്തില്‍ ഏതെങ്കിലും വ്യക്തികള്‍ക്ക് അല്ല ഉത്തരവാദിത്വമെന്നും വീഴ്ചയില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മൂന്നുദിവസത്തെ സിപിഎം വിശാല സംസ്ഥാന സമിതി ഞായറാഴ്ച മുതല്‍ ആരംഭിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പാര്‍ട്ടി സംഘടനയെ സജീവമാക്കുക, പാര്‍ട്ടിയുടെ വര്‍?ഗ ബഹുജനമുന്നണി ശക്തിപ്പെടുത്തുക എന്നതാണ് വിശാല സംസ്ഥാന സമിതിയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയമുണ്ടായില്ല. അതിന്റെ നാനാവശങ്ങള്‍ പാര്‍ട്ടി പരിശോധിക്കുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിസംഘടനയെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള ഇടപെടല്‍ നടത്തുക എന്നതാണ് വിശാല സമിതിയുടെ ലക്ഷ്യം.

തെരഞ്ഞെടുപ്പ് പരാജയത്തില്‍ ഒരാള്‍ക്കല്ല ഉത്തരവാദിത്വം, പാര്‍ട്ടിക്കാണ് ഉത്തരവാദിത്വം. എവിടെയെല്ലാം എന്തെല്ലാം പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടോ അതെല്ലാം സൂക്ഷ്മതയില്‍ പരിശോധിക്കണം. പാര്‍ട്ടി ഉടച്ചുവാര്‍ക്കലൊന്നും പ്രതീക്ഷിക്കേണ്ട. അങ്ങനെയൊരു സാഹചര്യം പാര്‍ട്ടിക്കില്ല. ഏതെങ്കിലും പോരായ്മ കണ്ടെത്തി അതിന് ഒരു വ്യക്തിയാണ് കാരണം എന്ന നിലപാട് ഇതുവരെയും പാര്‍ട്ടി എടുത്തിട്ടില്ല. പാര്‍ട്ടിയുടെ കൂട്ടുത്തരവാദിത്വത്തിലാണ് ഈ പ്രശ്‌നങ്ങളെല്ലാമുള്ളത്. ആ കൂട്ടുത്തരവാദിത്വം കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോവുക എന്ന സമീപനമാണ് പാര്‍ട്ടിയെടുക്കുന്നതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.