മുണ്ടക്കൈ ചൂരൽമല ഫണ്ട്;  കണക്ക് പുറത്തുപറയേണ്ട ആവശ്യമില്ലെന്ന് വി.ഡി. സതീശൻ

മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതർക്കായി കോൺഗ്രസ് പിരിച്ച ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പദ്ധതി പൂർത്തിയാക്കിയ ശേഷം കൃത്യമായ കണക്ക് പറയും. മുഖ്യമന്ത്രി ഇതുവരെ കണക്ക് പറഞ്ഞിട്ടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

 

കാസർഗോഡ്: മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതർക്കായി കോൺഗ്രസ് പിരിച്ച ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പദ്ധതി പൂർത്തിയാക്കിയ ശേഷം കൃത്യമായ കണക്ക് പറയും. മുഖ്യമന്ത്രി ഇതുവരെ കണക്ക് പറഞ്ഞിട്ടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെയ്ഡ് സർവേകൾ പുറത്തുവരുന്നുണ്ട്. എല്ലാം തട്ടിക്കൂട്ട് സർവേകളാണ്. സർവേകളിൽ ഒരു കാര്യവുമില്ല. ഒപ്പത്തിനൊപ്പമാണ് എന്ന് വരുത്തിതീർക്കാൻ ശ്രമം. യഥാർഥ ജനവിധി ഇതല്ല. ജനവികാരം പ്രതിഫലിക്കുന്നതല്ല. യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ തിരിച്ചുവരും. 100ലധികം സീറ്റുകൾ നേടുമെന്നും സതീശൻ പറഞ്ഞു.