ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തില്‍ സ്ഥാനമുണ്ടാകില്ല: രമേശ് ചെന്നിത്തല

 കേരളം ഗുണ്ടകളുടെ നാട് അല്ലെന്നും സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

എല്ലാ സിസ്റ്റത്തെയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് ഇതാകും അനുഭവം

ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തില്‍ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എല്ലാ സിസ്റ്റത്തെയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് ഇതാകും അനുഭവം.ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിര്‍ത്താന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഒളിവിലായിരുന്ന ക്രിമിനല്‍ കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

 കേരളം ഗുണ്ടകളുടെ നാട് അല്ലെന്നും സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളം ഗുണ്ടകളുടെ പറുദീസയല്ലെന്നും മനഃപ്പൂര്‍വം പ്രശ്‌നമുണ്ടാക്കുന്നവര്‍ ആരായാലും കര്‍ശന നടപടി ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.