'പരീക്ഷയും ഇന്റർവ്യൂവുമില്ല'; യുവതി യുവാക്കൾക്ക്   കേന്ദ്ര സർക്കാർ ജോലി സ്വന്തമാക്കാം

കേന്ദ്ര തപാൽ വകുപ്പിൽ ഗ്രാമീണ ഡാക് സേവക് (GDS) തസ്തികകളിലേക്ക് യുവതി യുവാക്കൾക്ക് അവസരം. രാജ്യവ്യാപകമായി 28,740 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. എഴുത്ത് പരീക്ഷയോ അഭിമുഖമോ ഇല്ലാതെ പത്താം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.

 

കേന്ദ്ര തപാൽ വകുപ്പിൽ ഗ്രാമീണ ഡാക് സേവക് (GDS) തസ്തികകളിലേക്ക് യുവതി യുവാക്കൾക്ക് അവസരം. രാജ്യവ്യാപകമായി 28,740 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. എഴുത്ത് പരീക്ഷയോ അഭിമുഖമോ ഇല്ലാതെ പത്താം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.

ജനുവരി 31ഓടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുമെന്നും അന്ന് മുതൽ ഫെബ്രുവരി 14 വരെ ഓൺലൈനായി അപേക്ഷിക്കാമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ഒഴിവുള്ളത്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ABPM), ഡാക് സേവക് എന്നീ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. സർക്കാർ മേഖലയിൽ ജോലി ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഇതൊരു മികച്ച അവസരമാണ്.

28,740 ഒഴിവുകളിൽ കേരളത്തിൽ ഏകദേശം 1691 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് (SSLC) വിജയിച്ചിരിക്കണം. ഗണിതം, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ നിർബന്ധമായും പഠിച്ചിരിക്കണം. 18 വയസ് മുതൽ 40 വയസ് വരെയാണ് പ്രായപരിധി. SC/ST വിഭാഗക്കാർക്ക് അഞ്ച് വർഷവും OBC വിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവ് ലഭിക്കും. പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് നിയമനം.

ബിപിഎം തസ്തികയ്ക്ക് 12,000 മുതൽ 29,380 രൂപ വരെയാണ് അടിസ്ഥാന ശമ്പളം. എബിപിഎം/ഡാക് സേവക് തസ്തികകൾക്ക് 10,000 മുതൽ 24,470 രൂപ വരെയുമാണ് ലഭിക്കുക. അപേക്ഷകർക്ക് കമ്പ്യൂട്ടർ പരിജ്ഞാനവും സൈക്കിൾ ഓടിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം. കൂടാതെ പ്രാദേശിക ഭാഷ (മലയാളം) പത്താം ക്ലാസ് വരെ പഠിച്ചിരിക്കണം.

തപാൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.indiapost.gov.in/ വഴി ഓൺലൈനായി അപേക്ഷിക്കാം. ജനറൽ/OBC വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, SC/ST, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് നൽകേണ്ടതില്ല. ഫെബ്രുവരി 28ഓടെ ആദ്യ മെറിറ്റ് ലിസ്റ്റ് പുറത്തുവരും. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വിജ്ഞാപനം വരുന്നത് വരെ കാത്തിരിക്കുക.


ക്ഷേത്രോത്സവത്തിനിടെ ഗാനമേളയിൽ ഗണഗീതം പാടിയത് ഡി.വൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു.
മയ്യിൽ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവത്തിനിടെയാണ് സംഭവം. തൃശ്ശൂരിൽ നിന്നുള്ള ഗാനമേള സംഘമാണ് ഗാനമേളക്കിടെയിൽ
ഗണഗീതം പാടിയത്. തിങ്കളാഴ്ച്ച രാത്രി ഗാനമേളക്കിടെയായിരുന്നു ഗണഗീതം പാടിയത്.
തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേജിൽ കയറി പ്രതിഷേധിക്കുകയായിരുന്നു. ‘പരമ പവിത്രമതാമീ മണ്ണിൽ ‘ എന്ന ഗണഗീതമാണ് പാടിയത്. ഇതു പകുതിയായപ്പോൾ സിപിഎം പ്രവർത്തകർ സ്റ്റേജിൽ കയറി ചോദ്യം ചെയ്തു കൊണ്ടു തടഞ്ഞു. തുടർന്ന് പാട്ട് പൂര്‍ത്തിയാക്കാതെ ഗായകസംഘം പാട്ട് അവസാനിപ്പിക്കുകയായിരുന്നു.
ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ചതെന്നാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ആരോപണം. ആര്‍എസ്എസ് അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികളുടെ ഇത്തരം ശ്രമങ്ങളെ തിരിച്ചറിയാന്‍ ജനം തയ്യാറാകണമെന്നും ശക്തമായ പ്രതിഷേധത്തിന് ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്‌ഐ ഭാരവാഹികൾ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്