വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല

മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. പട്ടം എസ്.യു.ടി ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുന്ന അദ്ദേഹത്തിന് ഡയാലിസിസ് ഉൾപ്പെടെ നടത്തുന്നുണ്ടെങ്കിലും പുരോഗതിയില്ല.

 

തലച്ചോറിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നുണ്ട്. നിലവിലെ ചികിത്സകൾ തുടരാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. പട്ടം എസ്.യു.ടി ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുന്ന അദ്ദേഹത്തിന് ഡയാലിസിസ് ഉൾപ്പെടെ നടത്തുന്നുണ്ടെങ്കിലും പുരോഗതിയില്ല.

തലച്ചോറിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നുണ്ട്. നിലവിലെ ചികിത്സകൾ തുടരാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 23-നാണ് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തീവ്രപരിചരണ വിഭാഗത്തില്‍ വിവിധ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്. നേരത്തെ അദ്ദേഹത്തിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുളളറ്റിനില്‍ പറഞ്ഞിരുന്നു. 102 വയസുളള വിഎസ് അച്യുതാനന്ദന്‍ ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്നു.