'വൈദ്യുതി വാങ്ങലിൽ ജിഎൻഎയുമായി ഒരു കരാറുമില്ല', മുഖ്യമന്ത്രി 

വൈദ്യുതി വാങ്ങലിൽ ജിഎൻഎയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഹിമാചൽ വൈദ്യുതിയിൽ നിന്നും ജിഎൻഎ വൈദ്യുതിയിൽ നിന്നും രണ്ട് പ്രൊപ്പോസലുകളാണ് വന്നതെന്നും കൂട്ടത്തിൽ ലാഭകരമെന്ന നിലയിലാണ് ജിഎൻഎ എന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

 

ജിഎന്‍എയിലേക്ക് മാറിയത് അറിഞ്ഞില്ലെന്നാണ് മന്ത്രി പറഞ്ഞതെന്നാണ് വാര്‍ത്തകള്‍ വന്നത്. അതിന് ആരുമായും കരാറില്‍ ഏര്‍പ്പിട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: വൈദ്യുതി വാങ്ങലിൽ ജിഎൻഎയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഹിമാചൽ വൈദ്യുതിയിൽ നിന്നും ജിഎൻഎ വൈദ്യുതിയിൽ നിന്നും രണ്ട് പ്രൊപ്പോസലുകളാണ് വന്നതെന്നും കൂട്ടത്തിൽ ലാഭകരമെന്ന നിലയിലാണ് ജിഎൻഎ എന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

എന്നാൽ, കരാർ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. വൈദ്യുതി മന്ത്രി പറഞ്ഞത് നൂറു ശതമാനം ശരിയാണ്. മന്ത്രിയാണ് തനിക്ക് ഫയല്‍ അയച്ചത്. ജിഎന്‍എയിലേക്ക് മാറിയത് അറിഞ്ഞില്ലെന്നാണ് മന്ത്രി പറഞ്ഞതെന്നാണ് വാര്‍ത്തകള്‍ വന്നത്. അതിന് ആരുമായും കരാറില്‍ ഏര്‍പ്പിട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹിമാചല്‍ കരാറില്‍ നിന്നും പിന്മാറിയെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞത്. ആരാണ് അദ്ദേഹത്തിന് ഉപദേശം കൊടുക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കൂടെ എം വി ഗോവിന്ദനും കൂടിയിട്ടുണ്ട്. ഇതെന്താണെന്ന് പോലും ഗോവിന്ദന് മനസ്സിലായിട്ടില്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.

വൈദ്യുതി വാങ്ങേണ്ടി വരും. അതാണ് വൈദ്യുതി മന്ത്രി പറഞ്ഞത്. ഇപ്പോ പ്രശ്‌നമുണ്ടാകും, ഇപ്പോ തന്നെ വാങ്ങണം, ഇതിന്റെ അടിയില്‍ ഒപ്പു വെച്ചേക്ക് എന്നു പറഞ്ഞ് ഫയല്‍ അയച്ചാല്‍ ഒപ്പു വെക്കാന്‍ ഇരിക്കുന്ന ആളല്ല താനെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എന്‍ടിപിസി ചെയര്‍മാനുമായി ഡല്‍ഹിയില്‍ വെച്ച് ചര്‍ച്ച നടത്തിയിരുന്നു. ജനുവരിയില്‍ ലഭിക്കുമെന്ന് കരുതിയിരുന്ന സിന്നാറിലെ വൈദ്യുതി മാര്‍ച്ചിലേ ലഭിക്കൂ. അവരില്‍ നിന്നും കൂടുതല്‍ വൈദ്യുതി വാങ്ങാനാണ് ശ്രമിക്കുന്നത്. 340 ല്‍ നിന്ന് 640 ഉം, പിന്നെ ആയിരവും ആയി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.