നിതിന്‍ രാജിന്റെ മരണം; ആരോഗ്യ സര്‍വകലാശാല അന്വേഷണസമിതി ഇന്ന് കോളജില്‍ തെളിവെടുക്കും

വിദ്യാര്‍ത്ഥികളും അവരുടെ രക്ഷകര്‍ത്താക്കളും കോളജിലെത്തി ഡോക്ടര്‍ റാമിനെ പുറത്താക്കണമെന്ന് മാനേജ്‌മെന്റിനോട് ആവശ്യപ്പെടും.

 

ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥികളുടെ ക്ലാസും ഇന്ന് പുനഃരാരംഭിക്കും

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആരോഗ്യ സര്‍വകലാശാല അന്വേഷണസമിതി ഇന്ന് കോളജില്‍ തെളിവെടുക്കും. സര്‍വകലാശാല ഭരണ സമിതി അംഗം മേജര്‍ ജനറല്‍ അജിത് നീലകണ്ഠന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥികളുടെ ക്ലാസും ഇന്ന് പുനഃരാരംഭിക്കും. വിദ്യാര്‍ത്ഥികളും അവരുടെ രക്ഷകര്‍ത്താക്കളും കോളജിലെത്തി ഡോക്ടര്‍ റാമിനെ പുറത്താക്കണമെന്ന് മാനേജ്‌മെന്റിനോട് ആവശ്യപ്പെടും.

യുവജന കമ്മിഷന്റെയും, എസ് സി എസ് ടി വകുപ്പിന്റെ തെളിവെടുപ്പും ഇന്ന് നടക്കും. പ്രേത്യേക അന്വേഷണ സംഘവും ഡെന്റല്‍ കോളജില്‍ എത്തിയ വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തും.