നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പ് നടത്തിപ്പുകാരായ പ്രതികളെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ് 

മൂന്ന് പ്രതികള്‍ക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.

 

ലോണ്‍ ആപ്പ് നടത്തിപ്പുകാരായ പ്രതികളെ വിശദമായ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണത്തില്‍ പിടിയിലായ ലോണ്‍ ആപ്പ് സംഘത്തെ വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം. മൂന്ന് പ്രതികള്‍ക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.

ലോണ്‍ ആപ്പ് നടത്തിപ്പുകാരായ പ്രതികളെ വിശദമായ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ഇതിനിടെ നിതിന്റെ മരണം ലോണ്‍ ആപ്പ് ഭീഷണി മൂലം എന്ന വാദം കടുപ്പിക്കുകയാണ് കോളേജ്. എന്നാല്‍, പ്രിന്‍സിപ്പല്‍ ചേമ്പറില്‍ നിതിന്‍ കൂട്ടവിചാരണയ്ക്ക് വിധേയനായെന്നും ഇതില്‍ അന്വേഷണം വേണമെന്നും കുടുംബം ആവര്‍ത്തിക്കുന്നു. ഒളിവിലുള്ള പ്രതികളായ ഡോക്ടര്‍ എം കെ റാമിനെയും സംഗീത നമ്പ്യാരെയും പിടികൂടാത്തത് ഒത്തുകളിയെന്നും കുടുംബം ആരോപിക്കുന്നു.
അതിനിടെ ലോണ്‍ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി വിഷ്ണുവിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.