നിതിൻ രാജിൻ്റെ മരണം ; കുറ്റാരോപിതനായ അധ്യാപകൻ്റെ ചിറക്കുനിയിലെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി, പൂട്ടിയതായി ബോർഡ് സ്ഥാപിച്ചു
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഒന്നാം വർഷ ബിഡി എസ് വിദ്യാർത്ഥി നിതിൻരാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ഡോ. റാമിന്റെ ധർമ്മടം ചിറക്കുനിയിലുള്ള ദന്തൽ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. തുടർന്ന് പ്രവർത്തകർ ക്ലിനിക്ക് പൂട്ടിയതായി ബോർഡ് സ്ഥാപിച്ചു.
Apr 14, 2026, 13:50 IST
തലശേരി:അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഒന്നാം വർഷ ബിഡി എസ് വിദ്യാർത്ഥി നിതിൻരാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ഡോ. റാമിന്റെ ധർമ്മടം ചിറക്കുനിയിലുള്ള ദന്തൽ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. തുടർന്ന് പ്രവർത്തകർ ക്ലിനിക്ക് പൂട്ടിയതായി ബോർഡ് സ്ഥാപിച്ചു.
ചൊവ്വാഴ്ച്ച പകൽ നടത്തിയ മാർച്ച് പോലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചു. ഡിവൈഎഫ്ഐ ധർമ്മടം നോർത്ത് മേഖല കമ്മിറ്റി, അണ്ടല്ലൂർ മേഖല കമ്മിറ്റിയുടെയും സംയുക്ത നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടത്തിയത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി.എം.അഖിൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.