നിതിന്‍ രാജിന്റെ ആത്മഹത്യ ; പ്രേരണ കുറ്റം ചുമത്തിയതിന് പിന്നാലെ ഒളിവില്‍ പോയ അധ്യാപകര്‍ക്കായി അന്വേഷണം തുടര്‍ന്ന് പൊലീസ്
നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസില്‍ പ്രേരണ കുറ്റത്തില്‍ പ്രതികളായ അധ്യാപകര്‍ ഒളിവില്‍ തുടരുകയാണ്.
Apr 14, 2026, 06:15 IST
വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കോളേജ് അധികൃതരുടെയും മൊഴി രേഖപ്പെടുത്തും.
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലീസ്. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കോളേജ് അധികൃതരുടെയും മൊഴി രേഖപ്പെടുത്തും.
നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസില്‍ പ്രേരണ കുറ്റത്തില്‍ പ്രതികളായ അധ്യാപകര്‍ ഒളിവില്‍ തുടരുകയാണ്. വകുപ്പ് മേധാവി ഉള്‍പ്പെടെയുള്ള രണ്ട് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. നിതിന്‍ രാജിന്റെ സഹപാഠികളുടെയും അധ്യാപകരുടെയും മാനേജ്‌മെന്റ് ഭാരവാഹികളുടെയും മൊഴികള്‍ പൊലീസ് രേഖപ്പെടുത്തും. അതേസമയം, ലോണ്‍ ആപ്പ് വഴിയുള്ള സാമ്പത്തിക പ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്ന് വരുത്തി തീര്‍ക്കാന്‍ കോളേജ് മാനേജ്‌മെന്റ് ശ്രമിക്കുന്നു എന്ന് കുടുംബം ആരോപിച്ചു.