ചരിത്ര വിജയം നേടി നിത്യ രാമൻ: ലോസാഞ്ചലസിന്റെ മേയറാകുന്ന ആദ്യ ഏഷ്യൻ-അമേരിക്കൻ വനിത

തിരുവനന്തപുരത്ത് ജനിച്ച നിത്യ രാമൻ ലോസാഞ്ചലസ് മേയർ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി. നിലവിലെ മേയർ കാരെൻ ബാസിനെ പരാജയപ്പെടുത്തിയാണ് നിത്യ ലോസാഞ്ചലസിന്റെ മേയറാകുന്ന ആദ്യ ഏഷ്യൻ-അമേരിക്കൻ വനിതയെന്ന അപൂർവ നേട്ടം സ്വന്തമാക്കിയത്. അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസാഞ്ചലസിന്റെ പരമോന്നത ഭരണപദവിയിലെത്തുന്ന രണ്ടാമത്തെ വനിത കൂടിയാണിവർ.

 

ലോസാഞ്ചലസ്: തിരുവനന്തപുരത്ത് ജനിച്ച നിത്യ രാമൻ ലോസാഞ്ചലസ് മേയർ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി. നിലവിലെ മേയർ കാരെൻ ബാസിനെ പരാജയപ്പെടുത്തിയാണ് നിത്യ ലോസാഞ്ചലസിന്റെ മേയറാകുന്ന ആദ്യ ഏഷ്യൻ-അമേരിക്കൻ വനിതയെന്ന അപൂർവ നേട്ടം സ്വന്തമാക്കിയത്. അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസാഞ്ചലസിന്റെ പരമോന്നത ഭരണപദവിയിലെത്തുന്ന രണ്ടാമത്തെ വനിത കൂടിയാണിവർ.

ഡിസിഷൻ ഡെസ്ക് എച്ച് ക്യു പുറത്തുവിട്ട കണക്കുകൾ പ്രകാരം 51.1 ശതമാനം വോട്ടുകൾ നേടിയാണ് നിത്യയുടെ വിജയം. എതിർസ്ഥാനാർത്ഥി കാരെൻ ബാസിന് 48.33 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. കഴിഞ്ഞ ആറു വർഷത്തോളമായി ഡിസ്ട്രിക്റ്റ് 4-നെ പ്രതിനിധീകരിക്കുന്ന ലോസാഞ്ചലസ് സിറ്റി കൗൺസിൽ അംഗമാണ് നിത്യ. സിറ്റി കൗൺസിലിൽ സേവനമനുഷ്ഠിച്ച ആദ്യ ഏഷ്യൻ-അമേരിക്കൻ വനിതയും ആദ്യ ദക്ഷിണേഷ്യൻ വംശജയുമാണ് ഇവർ.

കലിഫോർണിയയിലെ അർബൻ പ്ലാനർ കൂടിയായ നിത്യ, നഗരത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ഉയർന്ന ജീവിതച്ചെലവ് കുറയ്ക്കാനുമാണ് മുൻഗണന നൽകിയത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ മുൻനിർത്തി നടത്തിയ ശക്തമായ പ്രചാരണമാണ് യുവ വോട്ടർമാർക്കിടയിൽ മികച്ച പിന്തുണ നേടിക്കൊടുത്തത്. 2028-ലെ ഒളിമ്പിക്സിന് ലോസാഞ്ചലസ് നഗരം ആതിഥേയത്വം വഹിക്കാനിരിക്കെയാണ് നിത്യ ഭരണനേതൃത്വത്തിലേക്ക് എത്തുന്നത്.