നിതിന്‍ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും

പൊലീസ് അന്വേഷണത്തില്‍ നീതി കിട്ടുമെന്ന വിശ്വാസമില്ലാത്തതിനാല്‍ കോടതിയെ സമീപിക്കുമെന്നാണ് കുടുംബം പറയുന്നത്. 

 

മുഖ്യമന്ത്രിയെ നേരിട്ടു കാണാനുള്ള അവസരം ഒരുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിധിന്റെ കുടുംബത്തെ അറിയിച്ചിരുന്നു.

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കിയ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടേക്കും. മുഖ്യമന്ത്രിയെ നേരിട്ടു കാണാനുള്ള അവസരം ഒരുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിധിന്റെ കുടുംബത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് എത്തുന്നത് അനുസരിച്ച് കുടുംബത്തിന് അദ്ദേഹത്തെ നേരിട്ട് കാണാന്‍ കഴിയുമെന്നാണ് വിവരം. ഇന്ന് മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തുകയാണെങ്കില്‍ കുടുംബം അദ്ദേഹത്തെ നേരിട്ട് കാണാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

പൊലീസ് അന്വേഷണത്തില്‍ നീതി കിട്ടുമെന്ന വിശ്വാസമില്ലാത്തതിനാല്‍ കോടതിയെ സമീപിക്കുമെന്നാണ് കുടുംബം പറയുന്നത്.