നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം; ഡോക്ടർ എം.​കെ. റാം കസ്റ്റഡിയിൽ ?

അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഡോ ​എം.​കെ. റാ​മി​നെ കസ്റ്റഡിയിലെടുത്തതായി സൂചനയുമായി അ​ന്വേ​ഷ​ണ സം​ഘം. റാം ​ഒ​ളി​വി​ൽ ക​ഴി​യു​ന്ന​ആ​ന്ധ്ര​യി​ലെ ചി​റ്റൂ​രി​ലാ​ണെ​ന്നാ​ണ് ഇയാൾ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പിടിയിലായത്.

 


ക​ണ്ണൂ​ർ: ‌അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഡോ ​എം.​കെ. റാ​മി​നെ കസ്റ്റഡിയിലെടുത്തതായി സൂചനയുമായി അ​ന്വേ​ഷ​ണ സം​ഘം. റാം ​ഒ​ളി​വി​ൽ ക​ഴി​യു​ന്ന​ആ​ന്ധ്ര​യി​ലെ ചി​റ്റൂ​രി​ലാ​ണെ​ന്നാ​ണ് ഇയാൾ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പിടിയിലായത്.

 ചി​റ്റൂ​രി​ലെ രഹസ്യ ഒളിസങ്കേതത്തിൽ നിന്നാണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം എം.​കെ. റാ​മി​നാ​യി ക്യാംപ് ചെയ്താണ് തെരച്ചിൽ നടത്തിയത്.
സു​പ്രീം​കോ​ട​തി മു​ൻ‌​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തിനു പി​ന്നാ​ലെ റാ​മി​നാ​യി അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം ചി​റ്റൂ​രി​ൽ ക്യാംപ് ചെയ്തത്.

മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ സുപ്രീംകോ​ട​തി റാ​മി​നെ​തി​രെ രൂ​ക്ഷപ്ര​തി​ക​ര​ണം ന​ട​ത്തി​യി​രു​ന്നു. മ​നു​ഷ്യ​ത്വ​ര​ഹി​തം എ​ന്ന വാ​ക്ക് മാ​ത്ര​മാ​ണ് മ​ന​സി​ൽ വ​രു​ന്ന​തെന്നു കോ​ട​തി പ​റ​ഞ്ഞു. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​ന്ന അ​ധ്യാ​പ​ക​ർ അ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം എ​ന്താ​ണെന്നു മ​ന​സി​ലാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു.ഇതോടെയാണ് ഡോക്ടർറാമിന് നിൽക്കകള്ളിയില്ലതായത്.