നിതിൻ രാജിൻ്റെ മരണം: പ്രതി ഡോ എം കെ റാമിനെ കണ്ണൂരിലെത്തിച്ചു

അഞ്ചരക്കണ്ടിയിലെ കണ്ണൂർ ദന്തൽ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥിയായ തിരുവനന്തപുരം സ്വദേശി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ ഒന്നാം പ്രതിയായ ഡോ എം കെ റാമിനെ ക്രൈംബ്രാഞ്ച് കണ്ണൂരിലെത്തിച്ചു

 

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ദന്തൽ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥിയായ തിരുവനന്തപുരം സ്വദേശി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ ഒന്നാം പ്രതിയായ ഡോ എം കെ റാമിനെ ക്രൈംബ്രാഞ്ച് കണ്ണൂരിലെത്തിച്ചു .കർണാടകയിലെ കുടകിൽ ഒളിവിൽ താമസിച്ചു വരികെയാണ് പ്രതിയെ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.

നിധിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡോ എം കെ റാമിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് ക്രൈംബ്രാഞ്ച് എസ് പി കെ വി വേണുഗോപാൽ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. കർണാടകയിലെ കുടകിൽ വെച്ചാണ് അറസ്റ്റ് റാമിന് കേസുമായി ബന്ധമുള്ളത് കൊണ്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത് ഒളിവിൽ കഴിയാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ യെന്നും അന്വേഷിക്കുമെന്നും എസ്‌പി അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ 10നാണ് അധ്യാപകരായ ഡോ എം കെ റാമിൻ്റെ നേതൃത്വത്തിലുള്ളവരുടെ പീഡനം കാരണം നിതിൻ രാജ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത് കേസിലെ രണ്ടാ പ്രതിയായ ഡോക്ടർ സംഗീത നമ്പ്യാർക്ക് തലശേരി കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു ശേഷം പ്രതിയെ തലശേരി ജില്ലാ കോടതിയിൽ ഹാജരാക്കും.